Browsing: vatican

പന്ത്രണ്ടാം പീയൂസ് പാപ്പായുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച്, മാർച്ച് 2 ന് പ്രാദേശിക സമയം വൈകുന്നേരം 5:00 മണിക്ക് റോമിലെ, വല്ലിചെല്ല പരിശുദ്ധമറിയത്തിന്റെ നാമത്തിലുള്ള ഇടവക ദേവാലയത്തിൽ വച്ച്, ഒരു സമ്മേളനം സംഘടിപ്പിക്കുന്നു. കർദിനാൾ ഡൊമിനിക്ക് മംബെർത്തി സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. പന്ത്രണ്ടാം പീയൂസ് പാപ്പായുടെ ജീവിതത്തെ മുൻനിർത്തി, വിവിധ വിഷയങ്ങളിന്മേൽ, പ്രബന്ധങ്ങൾ അവതരിപ്പിക്കും

ഡിസംബർ മാസം ഏഴാം തീയതി, ഞായറാഴ്ച്ച, വൈകുന്നേരം, വത്തിക്കാൻ ബസിലിക്കയുടെ ചത്വരത്തിലെ സ്തൂപങ്ങൾക്കിടയിൽ തയ്യാറാക്കിയ പ്രത്യേക ഇരിപ്പിടങ്ങളിൽ, ക്രിസ്തുമസിനോടനുബന്ധിച്ച്, തെരുവിൽ കഴിയുന്ന പാവങ്ങൾക്ക് അത്താഴവിരുന്നു നൽകി. പാവപ്പെട്ടവരോടും, സമൂഹത്തിൽ അധഃസ്ഥിതരായവരോടും എപ്പോഴും സാമീപ്യം കാണിച്ചിട്ടുള്ള കത്തോലിക്കാ സഭയുടെ മാതൃക എടുത്തു കാണിച്ചുകൊണ്ടാണ് ഇത്തരം ഒരു വിരുന്ന് ഒരുക്കിയത്.