Browsing: Tholedo Cathedral

തൊളേദോ കത്തീഡ്രൽ ഉദ്‌ഘാടനത്തിന്റെ 800-ാം വാർഷികത്തോടനുബന്ധിച്ച്, ലിയോ പതിനാലാമൻ പാപ്പാ തന്റെ സന്ദേശം കൈമാറി. ഈ ജൂബിലി വർഷം, കൃപയുടെയും ക്ഷമയുടെയും കാരുണ്യത്തിന്റെയും സമയമാകട്ടെയെന്നു പാപ്പാ പ്രത്യേകം ആശംസിച്ചു. ഗോതിക് ശൈലിയുടെ അദ്വിതീയകൃതിയായി കണക്കാക്കപ്പെടുന്ന കത്തീഡ്രലിന്റെ നിർമ്മാണം 1226-ലാണ് ആരംഭം കുറിച്ചത്. സ്പെയിൻ, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവയുടെ ചരിത്രത്തിന് തൊളേദോ സഭ നൽകിയ സേവനങ്ങൾക്കുള്ള, കൃതജ്ഞതയുടെ വർഷമാണിതെന്നും പാപ്പാ എടുത്തു പറഞ്ഞു.