Browsing: The Count of Monte-Cristo

1908-ല്‍ ആരംഭിച്ച മോണ്ടിക്രിസ്റ്റോയുടെ ചലച്ചിത്ര ആവിഷ്‌കാരം 2024- ലും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കൂടാതെ ഫ്രാന്‍സ്, ഇറ്റലി, യുകെ എന്നീ രാജ്യങ്ങളില്‍ നിരവധി ടിവി- മിനി സീരീസുകള്‍, ആനിമേറ്റഡ് പതിപ്പുകള്‍, കുട്ടികള്‍ക്കുള്ള അഡാപ്‌റ്റേഷനുകള്‍ മുതലായവയും ഓരോ കാലങ്ങളില്‍ റിലീസ് ചെയ്യുകയുണ്ടായി. പ്രണയവും പകയും പ്രതികാരവും ഓരോ നാടിന്റെയും പശ്ചാത്തലത്തിലേക്ക് മാറ്റി സൃഷ്ടിച്ചുകൊണ്ട് നിരവധി സൃഷ്ടികള്‍ ലോക സിനിമയില്‍ ഉണ്ടായി. 1982-ല്‍ മലയാളത്തില്‍ ഇറങ്ങിയ, ജിജോ പുന്നൂസ് സംവിധാനം ചെയ്ത ‘പടയോട്ടം’ എന്ന സിനിമ പ്രചോദനം ഉള്‍ക്കൊണ്ടത് ‘കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’ എന്ന സിനിമയില്‍ നിന്നായിരുന്നു എന്ന് നിര്‍മ്മാതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്.