കാര്‍ലോസ് സെസാര്‍ അര്‍ബലെസിന്റെ സംവിധാനത്തില്‍ 2010 ല്‍ ഇറങ്ങിയ ഹൃദയഹാരിയായ കൊളംബിയന്‍ ചിത്രമാണ് ‘ദി കളേഴ്സ് ഓഫ് മൗണ്ടന്‍’. കൊളംബിയന്‍ പര്‍വ്വത പ്രദേശത്തെ ഒരു കൊച്ചു ഗ്രാമമായ ലംപ്രഡേയിലാണ് കഥ നടക്കുന്നത്. ഒന്‍പത് വയസ്സുകാരനായ മാനുവലിന്റെയും സുഹൃത്തുക്കളുടെയും ജീവിതത്തിലൂടെ അവിടത്തെ സംഘര്‍ഷം നിറഞ്ഞ കാലവും ജീവിതവും ഈ സിനിമയില്‍ ചിത്രീകരിക്കുന്നു.