Browsing: st. vincent de paul society

പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് കത്തോലിക്കാ പുരോഹിതനാണ് വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ (1581 – 1660). ‘കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പിതാവ്’ എന്നറിയപ്പെടുന്ന അദ്ദേഹം വിന്‍സെന്‍ഷ്യന്‍ സഭയും ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയും സ്ഥാപിച്ചു. പാവപ്പെട്ടവരെ സേവിക്കുന്നതിലൂടെ ക്രിസ്തുവിനെ കാണാന്‍ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.