Browsing: Sreeja

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലെ നരുവാമൂട് എന്ന കൊച്ചുഗ്രാമത്തില്‍ നിന്നാരംഭിച്ച ശ്രീജയുടെ യാത്ര ഇന്ന് ഇന്ത്യയെ ലോകത്തിന് മുന്നില്‍ പ്രതിനിധീകരിക്കാനുള്ള വലിയ ഉത്തരവാദിത്വത്തിലേക്ക് എത്തുകയാണ്. ഇത്തവണത്തെ സിവില്‍ സര്‍വീസ് ഫലം പുറത്തുവന്നപ്പോള്‍ 57-ാം റാങ്കും കേരളത്തില്‍ ഒന്നാം സ്ഥാനവും നേടി ജെ.എസ്. ശ്രീജ മലയാളികളുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു.