Browsing: sisters disciples of divine masters

പാപ്പായുടെ ആരോഗ്യനിലയെക്കുറിച്ച് അറിയാന്‍ വത്തിക്കാനിലേക്ക് നേരിട്ട് വിളിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുന്നു. സിസ്‌റ്റേഴ്‌സ് ഡിസൈപ്പിള്‍സ് ഓഫ് ദ് ഡിവൈന്‍ മാസ്റ്റര്‍ എന്ന സന്ന്യാസ സമൂഹത്തിലെ സിസ്റ്റര്‍മാരാണ് പരിശുദ്ധ സിംഹാസനത്തിലെ ഫോണ്‍സന്ദേശങ്ങളുടെ സ്വിച്ച്‌ബോര്‍ഡില്‍ കോളുകള്‍ സ്വീകരിച്ച് മറുപടി നല്‍കുന്നത്. ”മക്കള്‍ സ്വന്തം പിതാവിന്റെ വിവരം അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതുപോലെയാണ് ആളുകള്‍ പരിശുദ്ധ പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആരായുന്നത്,” ഫോണ്‍ സന്ദേശങ്ങളുടെ വിഭാഗത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്ന സിസ്റ്റര്‍ ആന്തൊണി എപി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.