Browsing: silent night

വിശുദ്ധരുടെ പേരുകളാണ് പള്ളികള്‍ക്കു നല്‍കുന്നത്. അറിയപ്പെടുന്നത് ചിലപ്പോള്‍ സ്ഥലപ്പേരുകളിലും. എന്നാല്‍ ഒരു പാട്ടിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു പള്ളിയുണ്ട്. ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗിലാണ് ‘സൈലന്റ് നൈറ്റ്’ പള്ളി സ്ഥിതി ചെയ്യുന്നത്. സൈലന്റ് നൈറ്റ് എന്ന വിഖ്യാതഗാനം പിറവിയെടുത്ത പള്ളിക്കു ഔദ്യോഗികമായിത്തന്നെ സൈലന്റ് നൈറ്റ് ചാപ്പല്‍ എന്നു നാമകരണം നടത്തുകയായിരുന്നു.