Browsing: Rolf Schubel

നിക് ബാര്‍കോവിന്റെ നോവലിനെ ആധാരമാക്കി റോള്‍ഫ് ഷൂബെലിന്റെ സംവിധാനത്തില്‍ 1999-ല്‍ പുറത്തിറങ്ങിയ ജര്‍മ്മന്‍ സിനിമയാണ് ‘ഗ്ലൂമി സണ്‍ഡേ’. പ്രസിദ്ധമായ ഹംഗേറിയന്‍ ‘സൂയിസൈഡ് സോങ് ‘ എന്ന പേരില്‍ അറിയപ്പെടുന്ന ഗാനവുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തിലെ നാസി അധിനിവേശത്തിന്റെ നിഴലില്‍ ജീവിച്ചിരുന്ന ഹംഗറിയിലാണ് കഥ പ്രധാനമായും ആവിഷ്‌കരിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഹംഗറിയെ വലച്ചിരുന്ന ഒരു കാലമായിരുന്നു അത്. യുദ്ധത്തിന്റെയും സംഗീതത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ മനോഹരമായ ഒരു ത്രികോണ പ്രണയ കാവ്യമാണ് ഗ്ലൂമി സണ്‍ഡേ.