Browsing: professional drama

അരനൂറ്റാണ്ടുകാലം കേരളത്തിലെ പ്രൊഫഷണല്‍ നാടകരംഗത്തെ തിരക്കേറിയ നടിയായിരുന്ന – നിരവധി സിനിമകളിലും അഭിനയിച്ച – മേരി മെറ്റില്‍ഡ കഴിഞ്ഞ ദിവസം ജീവിതനാടകത്തിന്റെ തിരശീലയ്ക്കു പിന്നില്‍ മറഞ്ഞു. മേരി മെറ്റില്‍ഡ ഒരു അഭിനേത്രി മാത്രമായിരുന്നില്ല, അവര്‍ ഒരു കാലഘട്ടത്തിന്റെ, മലയാള നാടക അരങ്ങിന്റെ അടയാളപ്പെടുത്തലും കൂടിയാണ്.

ജോസഫ് ചേട്ടന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ പ്രസിദ്ധീകരിക്കുന്ന ‘നാടകലഹരി ‘ ആ മഹാകലാകരനുള്ള  സ്മാരകമാണ്. ജോസഫ് ചേട്ടനെ പോലെ നാടകത്തിനായി ജീവിതം സമര്‍പ്പിച്ചവരെ മറവിയുടെ തിരശീലകൊണ്ട് എന്നെന്നേക്കുമായി മറക്കരുതല്ലോ.