Browsing: Pray for world Peace

നാടകീയമായ യുദ്ധ രംഗങ്ങളിലൂടെ കടന്നു പോകുന്ന, മധ്യ പൂർവേഷ്യ, ഇറാൻ, പാക്കിസ്‌താൻ, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളെ പ്രത്യേകം പേരെടുത്തു പരാമർശിച്ചുകൊണ്ട്, സമാധാനത്തിനായി, ലിയോ പതിനാലാമൻ പാപ്പാ അഭ്യർത്ഥനകൾ നടത്തി. മാർച്ചു മാസം ഒന്നാം തീയതി വത്തിക്കാൻ ചത്വരത്തിൽ, നയിച്ച മധ്യാഹ്ന പ്രാർത്ഥനയ്ക്കുശേഷം നടത്തിയ അഭ്യർത്ഥനകളിലാണ് പാപ്പാ സമാധാനത്തിനായി പ്രാർത്ഥിക്കുവാനും, പ്രവർത്തിക്കുവാനും ഏവരെയും ആഹ്വാനം ചെയ്തത്.

പശ്ചിമേഷ്യ യുദ്ധ ഭീതിയിലമാറുമ്പോൾ ലോകസമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് കൊണ്ട് കെസിബിസി പ്രസിഡന്റ് വർഗീസ് ചക്കാലക്കൽ മെത്രാപ്പോലീത്ത എല്ലാ രൂപതാകൾക്കും വിശ്വാസികൾക്കുമായി സന്ദേശം അയച്ചു. അനേകായിരങ്ങൾ ദുരിതമനുഭവിക്കുന്ന ഈ സാഹചര്യത്തിൽ നീതിപുലരുന്നതിനും സായുധ സംഘർഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്നതിനായി നമ്മുടെ ദേവാലയങ്ങളിൽ പ്രെത്യേക പ്രാർത്ഥന ശുശ്രൂഷ നടത്തിക്കൊണ്ട് അവരുടെ വേദനയിൽ നമുക്കും പങ്കുചേരാം ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു.