Browsing: Pope’s prayer

ലോകത്ത് വർദ്ധിച്ചുവരുന്ന യുദ്ധങ്ങളുടെയും കൂടി പശ്ചാത്തലത്തിൽ, സമാധാനത്തിനായി നിരവധി തവണ നടത്തിയ ആഹ്വാനങ്ങൾക്ക് പിന്നാലെ, നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനകൾക്ക് ലോകത്തെ ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ. മാർച്ച് മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗങ്ങളുമായി, പരിശുദ്ധ പിതാവിന്റെ പേരിലുള്ള പ്രാർത്ഥനാശൃംഖല പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് ഇത്തരമൊരു അഭ്യർത്ഥന പാപ്പാ മുന്നോട്ട് വയ്ക്കുന്നത്.