Browsing: pope francis back to vatican

തൂവെള്ള പേപ്പല്‍ വസ്ത്രങ്ങളും വെള്ളവട്ടതൊപ്പിയും കുരിശുമാലയും മോതിരവുമണിഞ്ഞ് വീല്‍ചെയറില്‍ ആശുപത്രിയിലെ ബാല്‍ക്കണിയില്‍ എത്തിയ പരിശുദ്ധ പിതാവ് കൈവീശുകയും തള്ളവിരല്‍ ഉയര്‍ത്തി വിജയചിഹ്നം കാണിക്കുകയും ചെയ്തു. മൈക്രോഫോണ്‍ ആവശ്യപ്പെട്ട പാപ്പാ, പതറിയ ശബ്ദത്തില്‍ പറഞ്ഞു: ”എല്ലാവര്‍ക്കും നന്ദി. മഞ്ഞപ്പൂക്കളുമായി നില്‍ക്കുന്ന ആ വനിതയെ എനിക്കു കാണാനാകുന്നുണ്ട്. എ ബ്രാവാ!” ജനക്കൂട്ടം ‘പാപ്പാ ഫ്രാന്‍ചെസ്‌കോ, വിവാ ഇല്‍ പാപ്പാ’ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടിരിക്കെ, മെല്ലെ കരമുയര്‍ത്തി കുരിശടയാളത്തോടെ ആശീര്‍വാദം നല്‍കിയ പരിശുദ്ധ പിതാവിനെ അകത്തേക്കു കൊണ്ടുപോയി.