Browsing: Pathanapuram forane

പുനലൂർ രൂപത പത്തനാപുരം ഫെറോനയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് റാലിയും പാപ്പാ സംഗമവും നടത്തപ്പെട്ടു. കൂടൽ മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ നിന്നും ആരംഭിച്ച ക്രിസ്തുമസ് റാലിയിൽ ഫെറോനയിലെ 10 ഇടവകളിൽ നിന്നുള്ള വിശ്വാസികളും വൈദീകരും ഒരുമിച്ചു ചേർന്നു. കൂടൽ ടൗണിലൂടെ കടന്നുവന്ന റാലിയിൽ 100 ഓളം പാപ്പമാരും മാലാഖ കുഞ്ഞുങ്ങളും അണിനിരന്നു. വമ്പിച്ച ജനാവലിയുടെ അകമ്പടിയോടെ റാലി കൂടൽ സെൻ്റ്. ജൂഡ് റോമൻ ലത്തീൻ കത്തോലിക്കാ ദൈവലായത്തിൽ എത്തിചേർന്നു .