Browsing: Our Lady of Gadalupe

ഗ്വാദലൂപ്പെ രക്ഷകരാസത്യത്തിന്റെ സാംസ്‌കാരിക അനുരൂപണത്തിന് ഉത്തമ മാതൃകയും, സുവിശേഷപ്രഘോഷണദൗത്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള അളവുകോലുമാണെന്ന് ലിയോ പതിനാലാമൻ പാപ്പാ. മധ്യ അമേരിക്കൻ രാജ്യമായ മെക്സിക്കോയുടെ തലസ്ഥാനം കൂടിയായ മെക്സിക്കോ സിറ്റിയിൽ, ഗ്വാദലൂപ്പെ മാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 24 മുതൽ 26 വരെ നടക്കുന്ന ദൈവശാസ്ത്ര-അജപാലന കോൺഗ്രസിലേക്കയച്ച സന്ദേശത്തിലാണ്, വിവിധ സംസ്കാരങ്ങളെ മാതൃകാപരമായ രീതിയിൽ ചേർത്തുപിടിക്കുന്ന ഗ്വാദലൂപ്പെയിലെ പ്രവർത്തനങ്ങളെ പരിശുദ്ധ പിതാവ് പ്രകീർത്തിച്ചത്.