Browsing: Old Man at the Altar

ദിവ്യബലിക്കിടെ കരഞ്ഞുക്കൊണ്ട് അൾത്താരയിലേക്ക് പ്രവേശിച്ച വൃദ്ധനെ ചേർത്തുപിടിച്ച വൈദികന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ബ്രസീലിലെ സാന്താ കാതറീന സംസ്ഥാനത്തെ ടുബാരോ രൂപതയ്ക്കു കീഴിലുള്ള സെന്റ് ഫ്രാൻസിസ് അസീസ്സി ഇടവക ദേവാലയത്തിൽ നടന്ന ദിവ്യബലിയ്ക്കിടെയുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ജനുവരി 18ന് വിശുദ്ധ കുർബാനയ്ക്കിടെ കൂദാശവചനം ചൊല്ലിക്കൊണ്ട് പ്രാർത്ഥിക്കുന്ന പ്രധാന ഭാഗത്തിനിടെയാണ് ഒരു വയോധികൻ കരഞ്ഞുക്കൊണ്ട് അൾത്താരയിലേക്ക് പ്രവേശിച്ചത്.