Browsing: odisha christians

ക്രൈസ്തവർക്കെതിരെ നടന്ന കപ്പാപിതിനും കൂട്ടക്കൊലയ്ക്കും വേദിയായ ഒഡീഷയിലെ കന്ധമാലിൽ വീണ്ടും പൗരോഹിത്യ വസന്തം. കന്ധമാൽ ജില്ലയിലെ ഗോദാപൂരിലെ സെന്റ് ജോസഫ്‌സ് ഇടവകയിൽ ജനുവരി 28നു നടന്ന തിരുക്കർമ്മങ്ങളുടെ മദ്ധ്യേ 4 ഡീക്കന്മാർ തിരുപ്പട്ടം സ്വീകരിച്ചു . ഫാ. സുഗ്രിബ് ബാലിയാർസിംഗ്, ഫാ. ജോർജ് ബദ്‌സെത്ത്, ഫാ. സരാജ് നായക്, ഫാ. മദൻ ബാലിയാർസിംഗ് എന്നിവരാണ് വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെ മൂവായിരത്തോളം കത്തോലിക്ക വിശ്വാസികളെ സാക്ഷിയാക്കി വൈദിക നിയോഗത്തിലേക്ക് ഉയർത്തപ്പെട്ടത്.

ഒഡീഷയിൽ കന്യാസ്ത്രീമാർക്കും വൈദികർക്കും നേരേ ഉണ്ടായ ആക്രമണത്തിൽ അക്രമികൾക്കെതിരേ നടപടിയെടുക്കണമെന്നു സിബിസിഐ അധ്യക്ഷനും തൃശൂർ അതിരുപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.