Browsing: Nigerian Christians freed

മധ്യ നൈജീരിയയിലെ കോഗി സ്റ്റേറ്റിലെ പള്ളിയിൽ നിന്നും ചുറ്റുമുള്ള ഗ്രാമത്തിൽ നിന്നും തട്ടിക്കൊണ്ടുപോയ ഇരുപത്തിയേഴ് ക്രിസ്ത്യാനികളെ സായുധധാരികൾ മോചിപ്പിച്ചു. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ദേവാലയത്തിൽ നിന്നു തട്ടിക്കൊണ്ടുപോയ 27 ക്രൈസ്തവർക്കാണ് മോചനം ലഭിച്ചത്. ഡിസംബർ 14 ന് കബ്ബ ബുനു ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ഐയെറ്റോറോ-കിരി ഗ്രാമത്തിൽ നടന്ന ആക്രമണത്തിന്റെ ഭാഗമായി ഫുലാനി ഇസ്ലാമിസ്റ്റുകൾ തട്ടിക്കൊണ്ടുപോയവർക്കാണ് മോചനം ലഭിച്ചിരിക്കുന്നത്. ജനുവരി ആദ്യം മുതൽ ഘട്ടംഘട്ടമായി മോചനം സാധ്യമായിരിന്നു.