Browsing: names of popes

സഭയുടെ ആദ്യ നൂറ്റാണ്ടുകളില്‍ പാപ്പാമാര്‍ പുതിയ പേരു സ്വീകരിക്കുന്ന പാരമ്പര്യം ഉണ്ടായിരുന്നില്ല. പീറ്റര്‍, ലീനസ്, ക്ലെമന്റ് തുടങ്ങിയവര്‍ സ്വന്തം പേരുതന്നെയാണ് ഉപയോഗിച്ചത്. ആദ്യമായി പുതിയ പേരു സ്വീകരിച്ചത് ജോണ്‍ 2-ാമന്‍ പാപ്പായാണ്. അദ്ദേഹത്തിന്റെ പേര് മെര്‍ക്കുറിയൂസ് എന്നായിരുന്നു. റോമന്‍ ദേവനായ ‘മെര്‍ക്കുറി’യുടെ പേര് ഉപയോഗിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. 10-ാം നൂറ്റാണ്ടു മുതല്‍ പേരുമാറ്റം പതിവായി മാറി.