Browsing: Mother Mary Dappa

മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഹെല്‍പ്പ് ഓഫ് ക്രിസ്റ്റ്യന്‍സ് (എംഎസ്എംഎച്ച്‌സി) സഭയുടെ പ്രഥമ സുപ്പീരിയര്‍ ജനറലും വടക്കുകിഴക്കന്‍ ഇന്ത്യയിലെ പ്രമുഖ മിഷനറിയുമായിരുന്ന മദര്‍ മേരി റോസ് ഥാപ്പ മാര്‍ച്ച് 22-ന് ഗുവാഹത്തിയില്‍ അന്തരിച്ചു. അവര്‍ക്ക് 91 വയസ്സായിരുന്നു. ആദരണീയയായ മിഷനറിയും ആത്മീയ വഴികാട്ടിയുമായിരുന്ന മദര്‍ ഥാപ്പ, താന്‍ താമസിച്ചിരുന്ന ഗുവാഹത്തിയിലെ എംഎസ്എംഎച്ച്‌സി പ്രൊവിന്‍ഷ്യലേറ്റിലായിരുന്നു അന്ത്യദിനങ്ങള്‍ കഴിച്ചുകൂട്ടിയത്.