Browsing: mary mettilda

അരനൂറ്റാണ്ടുകാലം കേരളത്തിലെ പ്രൊഫഷണല്‍ നാടകരംഗത്തെ തിരക്കേറിയ നടിയായിരുന്ന – നിരവധി സിനിമകളിലും അഭിനയിച്ച – മേരി മെറ്റില്‍ഡ കഴിഞ്ഞ ദിവസം ജീവിതനാടകത്തിന്റെ തിരശീലയ്ക്കു പിന്നില്‍ മറഞ്ഞു. മേരി മെറ്റില്‍ഡ ഒരു അഭിനേത്രി മാത്രമായിരുന്നില്ല, അവര്‍ ഒരു കാലഘട്ടത്തിന്റെ, മലയാള നാടക അരങ്ങിന്റെ അടയാളപ്പെടുത്തലും കൂടിയാണ്.