Browsing: Magnus von Horn

2024-ല്‍ പുറത്തിറങ്ങിയ’ദ ഗേള്‍ വിത്ത് ദ നീഡില്‍’ മാഗ്‌നസ് വോണ്‍ ഹോണ്‍ സംവിധാനം ചെയ്ത ഒരു സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമാണ്. 1919ല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളില്‍ ഡെന്മാര്‍ക്കില്‍ അരങ്ങേറിയ യഥാര്‍ത്ഥ സംഭവത്തെ പിന്‍പറ്റിയുള്ള രചനയില്‍ നിന്നാണ് ചിത്രം. കോപ്പന്‍ഹേഗന്‍ നഗരത്തെ പശ്ചാത്തലമാക്കി, ദരിദ്ര മാതാക്കളുടെ അനാഥ ശിശുക്കളെ ദത്തെടുക്കുന്ന രഹസ്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കരോലിന്‍ എന്ന യുവതിയുടെ കഥയാണ് പറയുന്നത്.