Browsing: latin christian’s issues

സാമൂഹികമായും സാമ്പത്തികമായും സംസ്ഥാനത്ത് വളരെ പിന്നോക്കം നില്ക്കുന്ന ഒരു സമുദായമെന്ന നിലയില്‍ തങ്ങളുടെ വളര്‍ച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി ലത്തീന്‍ സമുദായം മുന്നോട്ടു വച്ചിട്ടുള്ള വികസന ആവശ്യങ്ങള്‍ മാറി മാറിവരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടവിധം നാളിതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ആസന്നമായ നിയമസഭാതിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ലത്തീന്‍ സമുദായം മുന്നോട്ടുവെച്ചിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര നപടപികള്‍ കൈക്കൊള്ളുവാന്‍ സംസ്ഥാനത്തെ മൂന്നു മുന്നണി നേതൃത്വത്തോടും തിരുവനന്തപുരം ലത്തീന്‍ അതിരൂപത രാഷ്ട്രീയ കാര്യസമിതി ആവശ്യപ്പെട്ടു.