Browsing: Kurishumala Malayattoor

മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തിന് ഇന്നു തുടക്കമാകും. രാവിലെ ഏഴിന് മലയാറ്റൂർ ഇടവകയുടെ നേതൃത്വത്തിൽ മല കയറുന്നതോടെയാണു തീർത്ഥാടനത്തിന് തുടക്കമാകുന്നത്. അടിവാരത്ത് വി തോമസിന്റെ രൂപത്തിനു മുന്നിൽ കുരിശുമുടി വൈസ് റെക്‌ടർ ഫാ. ജോസ് ഒഴലക്കാട്ട് പ്രാർത്ഥനാശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കുകയും തീർത്ഥാടനത്തിന് തുടക്കം കുറിക്കുകയും ചെയ്യും. മലയാറ്റൂർ, സെബിയൂർ, വിമലഗിരി, ഇല്ലിത്തോട് ഇടവകകളിലെ വിശ്വാസികൾ ഒരുമിച്ച് കുരിശുമുടി കയറും.