Browsing: KLCA in Election 2026

19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിയാണ് ലത്തീന്‍ സഭയില്‍ സംഘാത ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടായത്. 1891 ല്‍ പള്ളിത്തോട് നസ്രാണി സമാജം, 1903 ല്‍ അര്‍ത്തുങ്കല്‍ നസ്രാണി ഭൂഷണ സമാജം, 1904 ല്‍ കൊല്ലം ലത്തീന്‍ കത്തോലിക്ക മഹാജന സഭ, 1914 ല്‍ വരാപ്പുഴ കാത്തലിക്ക് അസോസിയേഷന്‍ എന്നിങ്ങനെ വിവിധ സംഘടനകള്‍ സമുദായത്തിന്റെ മുന്നേറ്റത്തെ ഏറെ സഹായിച്ചിട്ടുണ്ട്. നിരവധി വ്യക്തികളും സംഘടനകളും പല കാലഘട്ടങ്ങളിലായി സമുദായത്തെ പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പോരാടിയിട്ടുണ്ട്.