Browsing: kj yesudas

ക്രിസ്തീയഭക്തിഗാനശാഖയില്‍ ഏറ്റവുമധികം ആരാധനാക്രമഗീതങ്ങള്‍ രചിച്ച ഫാ. ജോസഫ് മനക്കിലും സംഗീതത്തിലൂടെ വരികള്‍ക്ക് ഭക്തി പകര്‍ന്ന കെ.കെ. ആന്റണി മാസ്റ്ററും ഒന്നിച്ച ആല്‍ബമാണ് സ്‌നേഹധാര. 1986 -ല്‍ തരംഗിണി മ്യൂസിക് കമ്പനി പ്രകാശനം ചെയ്ത സ്‌നേഹധാരയിലെ പാട്ടുകള്‍ ആലപിച്ചിട്ടുള്ളത് യേശുദാസും സുജാതയുമാണ്.

മലയാളത്തിനു മനോഹരമായ ഓണപ്പാട്ടുകള്‍ സമ്മാനിച്ച കസ്സെറ്റ് കമ്പനിയാണ് തരംഗിണി. യേശുദാസിന്റെ ഓണപ്പാട്ടുകള്‍ ഇല്ലാതെയുള്ളൊരോണം മലയാളിക്ക് സങ്കല്‍പ്പിനാവുന്നതല്ലല്ലോ.

അന്ധനായി ജനിച്ചിട്ടും ‘തോല്‍ക്കാന്‍ ഞാനില്ല’ എന്ന ദൃഢനിശ്ചയത്തിന്റെ പ്രതീകമായി പ്രശോഭിച്ച സൂര്യതേജസ്വിയായിരുന്നു രവീന്ദ്ര ജയിന്‍. സംഗീത സംവിധാനത്തിന് പുറമെ ഗായകനായും രചയിതാവായും അദ്ദേഹം ഇന്ത്യന്‍ ബിഗ് സ്‌ക്രീനില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞു നിന്നു. അദ്ദേഹത്തോടൊപ്പം ഗിറ്റാര്‍ വായിക്കാന്‍ ഭാഗ്യം ലഭിച്ച ജെര്‍സണ്‍ ആന്റണി അനുഭവം പങ്കുവയ്ക്കുന്നു.