Browsing: kerala latin catholic history association

കേരളത്തിന്റെ ചരിത്രത്തില്‍ വലിയൊരു സംഭവം നടന്നിരിക്കുന്നു. ആനിമസ്‌ക്രീനെ കുറിച്ച് ഒരു പുസ്തകം പുറത്ത് വന്നിരിക്കുന്നു. ഇന്ത്യന്‍ഭരണഘടന രൂപപ്പെട്ടത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിലാണ് അതില്‍ ഒപ്പുവെച്ച ധീര വനിത ആനി മസ്‌ക്രീന്റെ ജീവചരിത്രം മലയാളത്തില്‍ പ്രസിദ്ധീകൃതമാകുന്നത്. അതാകട്ടെ ആ മഹതിയുടെ മരണശേഷം 62 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തണം.

വോക്‌സ് നോവയുടെ പഴയ ലക്കങ്ങളിലെ പ്രധാനപ്പെട്ട ലേഖനങ്ങള്‍ ആണ് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ ഹെറിറ്റേജ് കമ്മീഷന്‍ സെക്രട്ടറി റവ. ഡോ.ആന്റണി പാട്ടപ്പറമ്പിലിന്റെയും കെഎല്‍സിഎച്ച്എയുടെ പുതിയ ഭാരവാഹികളായ ഡോ. ചാള്‍സ് ഡയസ്, ഡോ. ഗ്രിഗറി പോള്‍, പ്രഫ. ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് എന്നിവരുടെയും നേതൃത്വത്തില്‍ ‘മഹിത പൈതൃകം’ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുള്ളത്.