Browsing: Kerala Kitchen free

നവ മാധ്യമങ്ങളില്‍ കഴിഞ്ഞവാരം പ്രചാരം നേടിയ വീഡിയോയാണ് ഒരു ദേശീയ നേതാവിന്റെ പാത്രം കഴുകല്‍. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സഖാവ് എം.എ ബേബിയാണ് താന്‍ കഴിച്ച ഭക്ഷണപാത്രം സ്വയം കഴുകി വെച്ചത്. സഖാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ നിറഞ്ഞാടി. ‘തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഷോ ‘ ആണെന്ന് പ്രതികൂലികളും, സഖാവ് മുന്‍പേ തന്നെ സ്വയം പാത്രം കഴുകുന്നുണ്ടെന്ന് അനുകൂലികളും വാദിച്ചു. വീട്ടിലും പാര്‍ട്ടി പരിപാടികളിലും തന്റെ ഭര്‍ത്താവ് ഭക്ഷണം കഴിച്ച പാത്രങ്ങള്‍ സ്വയം കഴുകാറുണ്ട് എന്ന് സഖാവിന്റെ ഭാര്യയും സാക്ഷ്യപ്പെടുത്തി.