Browsing: KCYM Thoppumpady

ആശുപത്രികളുടെയും നേഴ്സുമാരുടെയും മധ്യസ്ഥനായ വി.ജോൺ ഓഫ് ഗോഡിന്റ തിരുനാൾ ദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാ ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചി എം.എൽ.എ. ശ്രീ. കെ. ജെ മാക്സി രക്തദാനം ജീവ ദാനത്തിനു തുല്യമാണ് എന്ന് പറഞ്ഞുകൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റ് പ്രസിഡന്റ് സയന ഫിലോമിന അധ്യക്ഷത വഹിച്ചു. നിരവധി ഇടവകാംഗങ്ങളും യുവജനങ്ങളും രക്തദാന ക്യാമ്പിന്റെ ഭാഗമായി. കൂടാതെ വനിതാദിനമായതിനാൽ അന്നേ ദിനം രക്തം ദാനം ചെയ്ത എല്ലാ വനിതകളെയും ആദരിച്ചു.