Browsing: Kandamal

ക്രൈസ്തവർക്കെതിരെ നടന്ന കപ്പാപിതിനും കൂട്ടക്കൊലയ്ക്കും വേദിയായ ഒഡീഷയിലെ കന്ധമാലിൽ വീണ്ടും പൗരോഹിത്യ വസന്തം. കന്ധമാൽ ജില്ലയിലെ ഗോദാപൂരിലെ സെന്റ് ജോസഫ്‌സ് ഇടവകയിൽ ജനുവരി 28നു നടന്ന തിരുക്കർമ്മങ്ങളുടെ മദ്ധ്യേ 4 ഡീക്കന്മാർ തിരുപ്പട്ടം സ്വീകരിച്ചു . ഫാ. സുഗ്രിബ് ബാലിയാർസിംഗ്, ഫാ. ജോർജ് ബദ്‌സെത്ത്, ഫാ. സരാജ് നായക്, ഫാ. മദൻ ബാലിയാർസിംഗ് എന്നിവരാണ് വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെ മൂവായിരത്തോളം കത്തോലിക്ക വിശ്വാസികളെ സാക്ഷിയാക്കി വൈദിക നിയോഗത്തിലേക്ക് ഉയർത്തപ്പെട്ടത്.