വംശീയതയും വെറുപ്പും, തന്മൂലമുള്ള യുദ്ധങ്ങളും ആധുനിക മനുഷ്യരെ പുറകോട്ട് നയിക്കുന്നു എന്ന ഗൗരവകരമായ വിഷയമാണ് ആക്ഷേപഹാസ്യത്തിലൂടെ സിനിമ ചര്‍ച്ച ചെയ്യുന്നത്. നുണ പ്രചരണങ്ങളിലൂടെ സാധാരണ മനുഷ്യരുടെ ഈഗോയെ വളര്‍ത്തിയെടുത്ത് തീവ്ര ദേശീയത നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം. ബാല്യങ്ങള്‍ എങ്ങിനെ തീവ്രവാദ ചിന്തകളിലേക്ക് എത്തപെടും എന്ന് അതിശയപ്പെടേണ്ടതില്ല, അത് വര്‍ത്തമാനകാല പരിസരങ്ങളില്‍ നാം നേരില്‍ കാണുന്നതാണ്. തീവ്രദേശീയത, നേതൃത്വത്തിനോടുള്ള അന്ധമായ ആരാധന ഇതെല്ലാം അവരെ വെറുപ്പിലേക്കും അക്രമങ്ങളിലേക്കും എളുപ്പം കൊണ്ടുപോകും.