Browsing: job and george

ക്രിസ്തീയഭക്തിഗാനശാഖയ്ക്ക് കുറെ നല്ല രചനകള്‍ നല്‍കിയ എ.കെ. പുതുശ്ശേരി കഴിഞ്ഞ ദിവസം വിടവാങ്ങി. നാടകരംഗത്തു സജീവമായി നിലകൊണ്ടിരുന്ന എ.കെ.പുതുശ്ശേരി അനേകം നാടകഗാനങ്ങളും എഴുതിയിട്ടുണ്ട്. ഒരു നാടകത്തിനായി പുതുശ്ശേരി എഴുതി ജോബ് ആന്‍ഡ് ജോര്‍ജ് സംഗീതം നല്‍കിയൊരു ഗാനം പിന്നീട് ഡോ. കെ.ജെ.യേശുദാസ് തന്‍റെ ഒരു സമാഹാരത്തില്‍ ചേര്‍ത്തിട്ടുണ്ട്.

മലയാള സിനിമാഗാനങ്ങളെ പലരീതിയില്‍ വര്‍ഗീകരിച്ചിട്ടുണ്ട്. പ്രണയ ഗാനം, വിരഹഗാനം, നൃത്തഗാനം, ശാസ്ത്രീയം, അര്‍ദ്ധശാസ്ത്രീയം, താരാട്ടു പാട്ടുകള്‍, വഞ്ചിപ്പാട്ടുകള്‍, മൈലാഞ്ചിപ്പാട്ടുകള്‍ എന്നിങ്ങനെ. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വഞ്ചിപ്പാട്ടുകള്‍ അല്ലെങ്കില്‍ തോണിപ്പാട്ടുകള്‍.