Browsing: Iran conflict

രാജ്യത്തിന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ തുടർച്ചയായ വ്യോമാക്രമണങ്ങളാണ് നടക്കുന്നതെന്നും മിസൈലുകൾ തങ്ങളുടെ തലയ്ക്ക് മുകളിലൂടെ പായുകയാണെന്നും ലെബനോനിലെ ബിഷപ്പുമാരുടെ വെളിപ്പെടുത്തൽ. ഇസ്രായേലും അമേരിക്കയും അയത്തുള്ള അലി ഖമേനിയെ വധിച്ചതിന് ശേഷം യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കാൻ ലെബനൻ സർക്കാരിന്റെ അഭ്യർത്ഥനകൾ അവഗണിച്ച്, അർദ്ധസൈനിക ഗ്രൂപ്പായ ഹിസ്ബുള്ളയാണ് ആദ്യം വെടിനിർത്തൽ ലംഖിച്ചത്. പതിനാല് മാസത്തെ ക്രൂരമായ സംഘർഷം അവസാനിപ്പിച്ച ഇസ്രായേലുമായി വെടിനിർത്തലിന് സമ്മതിച്ച 2024 നവംബർ മുതൽ ഹിസ്ബുള്ള നിശബ്ദത പാലിച്ചിരുന്നു.

ഇറാനിൽ നടക്കുന്നത് അന്ത്യമില്ലാത്ത ഒരു ദുരന്തമാണെന്നും, സ്വന്തം ജനതയ്‌ക്കെതിരെ ഇത്തരമൊരു നീക്കം നടത്താൻ എങ്ങനെയാണ് സാധിക്കുകയെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ. വിശുദ്ധ ജ്യോർജ്യോ ഫ്രസ്സാത്തിയുടെ തിരുശേഷിപ്പുകൾ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റോമിലെ ദോമൂസ് മാരിയെ (Domus Mariae) ദേവാലയത്തിൽ ജനുവരി 17-ന് വിശുദ്ധ ബലിയർപ്പിച്ചതിന് ശേഷം, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ, വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ കർദ്ദിനാൾ പരൊളീൻ ഇറാനിലെ രാഷ്ട്രീയ, സാമൂഹിക അനിശ്ചിതത്വത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.