Browsing: Inter religious gathering

ഭാരതത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് കർദിനാൾ ജോർജ് കൂവക്കാടിനു ലഭിച്ച കർദിനാൾ പദവിയെന്ന് ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. മധ്യതിരുവിതാംകൂർ വികസന കൗൺസിലിന്റെയും കോഴഞ്ചേരി പേരങ്ങാട് മഹാകുടുംബയോഗത്തിന്റെയും നേതൃത്വത്തിൽ കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന മതസൗഹാർദ സമ്മേളനവും കർദിനാൾ ജോർജ് കൂവക്കാടിനു നൽകിയ സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.