Browsing: indian politics

”കാവല്‍കാരാ രാത്രി എത്രയായി? കേരളത്തെ കുറിച്ചുള്ള അരുളപ്പാട് :
ക്യാമ്പസുകളില്‍ നിന്നും പള്ളിക്കൂടങ്ങളില്‍ നിന്നും രാഷ്ട്രീയം പടിയടച്ചു പുറത്താക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ‘ബോധപൂര്‍വ്വമായ ഇരുട്ടിനെ’ കുറിച്ചുള്ള ചോദ്യമാണിത്. കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍, പ്രത്യേകിച്ച് ക്രൈസ്തവ ചിന്തകരും വിപ്ലവകാരികളും ഈ വാക്യം പലപ്പോഴും അധികാരവര്‍ഗ്ഗത്തോടുള്ള ചോദ്യമായി ഉപയോഗിക്കാറുണ്ട്. ഏശയ്യാ പ്രവാചകന്റെ ഈ ചോദ്യം ഇന്ന് കേവലം ഒരു ആത്മീയ സന്ദേശമല്ല; മറിച്ച് ജനാധിപത്യത്തിന്റെ ബലിപീഠത്തില്‍ നില്‍ക്കുന്ന ഓരോ പൗരന്റെയും ആകുലതയാണ്. അധികാരം ‘പ്രജാപതി’ ചമയുകയും, ഭരണഘടനയെ കശാപ്പുകാര്‍ വളയുകയും ചെയ്യുന്ന ഈ അര്‍ദ്ധരാത്രിയില്‍, ‘കാവല്‍ക്കാര്‍’ എന്ന് നാം വിശ്വസിച്ചവര്‍ എവിടെയാണ്?