Browsing: Icíar Bollaín

പതിനഞ്ചാം നൂറ്റാണ്ടില്‍ കൊളംബസ്സിന്റെ നേതൃത്വത്തില്‍ തുടങ്ങി വച്ച സ്പാനിഷ് സാമ്രാജ്യത്വത്തിന്റെ ചൂഷണത്തെക്കുറിച്ചുള്ള ഒരു സിനിമ നിര്‍മ്മിക്കാന്‍, ഇരുപതാം നൂറ്റാണ്ടില്‍ ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളെ ഉപയോഗിക്കുന്നതിലെ നഗ്‌നമായ വൈരുദ്ധ്യത്തിന്റെ നേര്‍ക്കാഴ്ചയാണീ ചിത്രം. ഏകദേശം 500 വര്‍ഷങ്ങള്‍ക്ക് ഇടയില്‍ നടക്കുന്ന സംഭവങ്ങളിലൂടെ സിനിമ നമ്മെ കൊണ്ടുപോകുന്നു. ബൊളീവിയയുടെ സമീപകാല ചരിത്രത്തിലെ ഒരു യഥാര്‍ത്ഥ ചരിത്ര പ്രതിസന്ധിയെ, സിനിമയ്ക്കുള്ളിലെ സിനിമ എന്ന നിലയില്‍ ഫലപ്രദമായി ചേര്‍ത്ത് വയ്ക്കുന്നു ഈ ചിത്രം.