വേറോനിക്കയുടെ തൂവാല വെറുമൊരു ചരിത്രരേഖയല്ല; അത് വിശ്വാസിയുടെ ഹൃദയത്തില്‍ പതിയേണ്ട ക്രിസ്തുവിന്റെ സ്നേഹചിത്രമാണ്. ശാസ്ത്രീയമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും, ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആത്മീയമായ കരുത്തും ദൈവാനുഭവവും നല്‍കുന്ന ഒന്നായി ഈ തിരുശേഷിപ്പ് ഇന്നും നിലനില്‍ക്കുന്നു.
ക്രൈസ്തവ പാരമ്പര്യത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന തിരുശേഷിപ്പുകളില്‍ ഒന്നാണ് ‘വേറോനിക്കയുടെ തൂവാല’. കാല്‍വരിയിലേക്കുള്ള യാത്രമധ്യേ, രക്തവും വിയര്‍പ്പും പുരണ്ട യേശുവിന്റെ മുഖം തുടയ്ക്കാന്‍ വേറോനിക്ക എന്ന സ്ത്രീ തന്റെ തൂവാല നല്‍കിയെന്നും, ആ തുണിയില്‍ യേശുവിന്റെ മുഖഛായ അത്ഭുതകരമായി പതിഞ്ഞെന്നുമാണ് വിശ്വാസം.