മുതിര്‍ന്ന രാഷ്രീയനേതാവായ പ്രഫ. കെ.വി തോമസ് മാഷിന്റെ കുമ്പളങ്ങിക്കഥകള്‍ (മൂന്നാം ഭാഗം) പുറത്തുവന്നു. കൊച്ചിയിലെ തന്നെ ആദ്യത്തേതെന്നു പറയാവുന്ന, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിദ്യാലയം (സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍) പകര്‍ന്നുനല്‍കിയ അറിവും പോര്‍ച്ചുഗീസ് കോളനിയും നാരായണഗുരുവും ക്രൈസ്തവ മിഷണറിമാരും സമ്പന്നമാക്കിയ സാംസ്‌കാരിക പൈതൃകവുമാണ് ദ്വീപു നിവാസികളായിരുന്ന കുമ്പളങ്ങിക്കാരുടെ അടിത്തറ.