- ബിഷപ്പ് മത്യാസ് കാപ്പിൽ ദർശനികനായ മിഷനറി: മോൺ. കായാവിൽ
- ലിയോ പതിനാലാമൻ പാപ്പയെ വീണ്ടും രൂക്ഷമായി വിമർശിച്ച് ഡൊണാൾഡ് ട്രംപ്
- യുവ ദമ്പതികൾ സഭയുടെ ശക്തി ;തോമസ് തറയിൽ
- OCD സുപ്പീരിയർ ജനറൽ, ഫാ. മിഗെൽ മാർക്കെസിന്റെ ഉക്രൈൻ സന്ദർശന അനുഭവങ്ങൾ
- കൽദായ സഭാ സിനഡ് അംഗങ്ങൾക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു
- പാപ്പായുടെ ആദ്യ ആഫ്രിക്കൻ സന്ദർശനം ഏപ്രിൽ 13 മുതൽ
- സമന്വയ-2026; എറണാകുളം സെന്റ് തെരേസാസ് കോളേജിൽ
- കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഏപ്രിൽ 15 ന്
Browsing: diocese of kannur
കെസിവൈഎം കണ്ണൂർ രൂപതയുടെ നേതൃത്വത്തിൽ നടന്ന ഒമ്പതാമത് കനകപ്പള്ളി വടക്കാം കുന്ന് കുരിശുമല പ്രയാണം ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകൾ ഉണർത്തി. നോമ്പിന്റെ 33-ാം നാൾ കനകപ്പള്ളി മാർട്ടിൻ ഡി പോറസ് ഇടവകയുടെ ആതിഥേയത്വത്തിലാണ് കുരിശുമല പ്രയാണം നടത്തിയത്.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പാദമുദ്രകൾ പിന്തുടരാൻ ആഹ്വാനം ചെയ്തുകൊണ്ട് വിജയപുരം രൂപതയിൽ ‘ഫ്രാൻസിസ് അസീസി വർഷാചരണത്തിന്’ തുടക്കമായി. രൂപതാ ആസ്ഥാനമായ കത്തീഡ്രൽ ദേവാലയത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് ആചരണങ്ങൾക്ക് പ്രാരംഭമായത്.
ദൈവവും മനുഷ്യരുമായി രമ്യപ്പെടാനുള്ള അവസരമാണിതെന്നും ദൈവാനുഗ്രഹത്തിന്റെ നീരുറവകളായി മാറിയ മൊന്തനാരിയച്ചന്റെ പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിക്കുന്നത് സ്വര്‍ഗീയ അനുസ്മരണമായി മാറുമെന്നും കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ.ഡെന്നീസ് കുറുപ്പശേരി. ഏഴിമലയിലെ ഫാ.ജെയിംസ് മൊന്തനാരി സമാധിയില്‍ നടന്ന 52-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ ബലിയില്‍ വചന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
കണ്ണൂര്‍ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന കേരള ലേബര്‍ മൂവ്‌മെന്റ് പിലാത്തറയില്‍ തുടങ്ങിയ വനിതാ സംരംഭകത്വ പരിശീലന പരിപാടിയില്‍ നിന്ന്.
ക്രൈസ്തവരുടെ വലിയ നോമ്പാചരണത്തിന്റെ ആദ്യ വെള്ളിയാഴ്ചയായ ഇന്നു രാവിലെ കണ്ണൂർ രൂപതയിലെ വൈദിക കൂട്ടായ്മ കുരിശിന്റെ വഴി നടത്തി. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, സഹാ യ മെത്രാൻ ഡോ.ഡെന്നീസ് കുറുപ്പശേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വൈദികർ കുരിശിന്റെ വഴി നടത്തിയത്.
അഖണ്ഡ കരുണക്കൊന്ത യജ്ഞത്തിന് തുടർച്ചയായ എട്ടാം വർഷവും തുടക്കമിട്ട് കണ്ണൂർ രൂപത. രൂപത മുഖപത്രമായ കണ്ണും കണ്ണാടിയും ലിറ്റർജി കമ്മീഷനും നേതൃത്ത്വം നൽകുന്ന അഖണ്ഡ കരുണക്കൊന്ത യജ്ഞം 2026 ഫെബ്രുവരി 18 ന് വിഭൂതി ബുധനാഴ്ച്ച രാവിലെ 6.30ന് രൂപതയുടെ ഭദ്രാസന ദൈവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന വിഭൂതി തിരുകർമ്മങ്ങൾക്ക് ശേഷമാണ് കാരുണ്യ ഈശോയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തുകൊണ്ട് കണ്ണൂർ രൂപതമെത്രാൻ ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.
കണ്ണൂർ: കണ്ണൂർ കയ്റോസിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിലെ ഏറ്റവും പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങളുടെ പരിരക്ഷയ്ക്കായി…
NABARD ന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലുള്ള സന്നദ്ധ സംഘടനകളുടെ സംഗമം കണ്ണൂർ കയ്റോസിൽ വച്ച് നടത്തി കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതലയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ സംഗമം ഉദ്ഘാടനം ചെയ്തു
ഇറ്റാലിയൻ ഭാഷയിലേക്ക് പകർത്തിയെഴുതിയ സമ്പൂർണ ബൈബിളുമായാണ് സമാപന ദിവസം മുൻ കെഎസ്ഇബി ജീവനക്കാരൻ പിലാത്തറ വ്യാകുലമാതാ ദൈവാലയ ഇടവകാംഗമായ വിജയകുമാർ എത്തിയത്. കഴിഞ്ഞ വർഷങ്ങളിലായി മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്ക് സമ്പൂർണ ബൈബിൾ പകർത്തി എഴുതിയിരുന്ന ഇദ്ദേഹം, ഒന്നരവർഷത്തെ പരിശ്രമത്തിലൂടെയാണ് ഇറ്റാലിയൻ ഭാഷയിലേക്ക് ബൈബിൾ പകർത്തിയെഴുതിയത്.
കോൾപിംഗ് കണ്ണൂർ രൂപതാ പ്രസിഡണ്ടായ ശ്രീമതി മരിയ ഗോരേത്തിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ രൂപതാ മെത്രാൻ അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവ് കോപിംഗ് ദിനാചാരണം ഉദ്ഘാടനം ചെയ്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
