Browsing: David – animated musical film

അമേരിക്കയിൽ വിജയകരമായി പ്രദർശിപ്പിച്ച ആനിമേറ്റഡ് മ്യൂസിക്കൽ ചിത്രമായ ‘ഡേവിഡ്’ കൂടുതൽ തീയേറ്ററുകളിലേക്ക്. മാർച്ച് 12 മുതൽ സിനിമ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ പ്രദർശനം നടത്തും. എളിയ ഇടയനിൽ നിന്ന് അഭിഷിക്തനായ രാജാവിലേക്കുള്ള യാത്ര പ്രമേയമാക്കിയുള്ള ആനിമേഷൻ സിനിമ നേരത്തെ ശ്രദ്ധ നേടിയിരിന്നു. ദി കിംഗ് ഓഫ് കിംഗ്സ്, സൗണ്ട് ഓഫ് ഫ്രീഡം, ദി ചോസൺ എന്നീ പ്രമുഖ സിനിമകൾ നിർമ്മിച്ച 2521 എന്റർടൈൻമെന്റ്, ഏഞ്ചൽ സ്റ്റുഡിയോസ് ഒരുക്കുന്ന ഡേവിഡ് ഇതുവരെ 83 മില്യൺ ഡോളറിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരിന്നു.