Browsing: CSST Congregation

സെന്റ് തെരേസാസ് കോളേജിൽ ദൈവദാസി മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെ 168-ാം ജന്മദിനാഘോഷവും തെരേസ ലിമ പുരസ്‌കാരസമർപ്പണവും നടത്തി. കച്ചേരിപ്പടി സെന്റ് ആന്റണിസ് ഹൈസ്കൂൾ പ്രിൻസിപ്പാൾ റവ. സി. മാജി സി എസ് എസ് ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ സി എസ് എസ് ടി കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ റവ. സി. ജോസ് ലിനെറ്റ് അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത ബിഷപ്പ് റൈറ്റ്. റവ. അംബ്രോസ് പുത്തൻവീട്ടിൽ  പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.