Browsing: Christmas attack

ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്‌പുരിലെ പ്രമുഖ മാളിൽ ക്രിസ്‌തുമസിനോടനുബന്ധിച്ച് ഒരുക്കിയ അലങ്കാരങ്ങൾ നശിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായവർക്ക് ജാമ്യം. ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതികൾക്ക് തീവ്രഹിന്ദുത്വവാദികൾ സ്വീകരണം നല്കി. ക്രിസ്‌മസ് ദിനത്തിൽ ബന്ദ് പ്രഖ്യാപിച്ചതിന്റെ ഭാഗമായാണു നഗരത്തിലെ മാഗ്നെറ്റോ മാളിലെ നക്ഷത്രങ്ങളും അലങ്കാരങ്ങളും സർവ ഹിന്ദു സമാജ് എന്ന ഹിന്ദുസംഘടനയുടെയും ബജ്‌രംഗദളിൻ്റെയും പ്രവർത്തകർ നശിപ്പിച്ചത്.