Browsing: christian devotional

റെക്കോര്‍ഡ് ചെയ്യാനാഗ്രഹിച്ച പാട്ടുകള്‍ ബാക്കിയാക്കി പോള്‍ ചിറ്റൂര്‍ യാത്രയായി. ഗാനരചയിതാവും സംഗീതസംവിധായകനുമായിരുന്ന പോള്‍ ചിറ്റൂര്‍ ഡിസംബര്‍ 14നു ലോകത്തോട് വിട പറഞ്ഞു. പലചരക്കു കടയില്‍ ജോലി ചെയ്യുമ്പോഴും പോള്‍ ചിറ്റൂരിന്‍റെ ഉള്ളു നിറയെ സംഗീതമായിരുന്നു. ആരെങ്കിലും സൃഷ്ടിച്ച പാട്ടുകളായിരുന്നില്ല പോള്‍ ചിറ്റൂര്‍ മൂളി നടന്നിരുന്നത്. സ്വന്തം വരികളും താന്‍ സൃഷ്ടിച്ച സംഗീതവുമായിരുന്നു.