Browsing: chief election commissioner

തിരഞ്ഞെടുപ്പ് കമ്മിഷനിലേക്കുള്ള പ്രധാന കാര്യദര്‍ശിയെയും രണ്ടു സഹകാര്യക്കാരെയും നിയമിക്കുന്ന പ്രക്രിയയും അവരുടെ സേവനവേതനവ്യവസ്ഥകളും കാലാവധിയും മറ്റും സംബന്ധിച്ച് മോദി സര്‍ക്കാര്‍ 2023 ഡിസംബറില്‍ പാസാക്കിയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഒരുപറ്റം ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെ, പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിയോജനക്കുറിപ്പ് ഗൗനിക്കാതെ ”തിടുക്കത്തില്‍, പാതിരാവില്‍” തിരഞ്ഞെടുത്ത ചീഫ് ഇലക് ഷന്‍ കമ്മിഷണര്‍ (സിഇസി) ഗ്യാനേഷ് കുമാറും, ഇലക് ഷന്‍ കമ്മിഷണര്‍ (ഇസി) വിവേക് ജോഷിയും വിഘ്‌നമൊന്നും കൂടാതെ ചുമതലയേറ്റു.

1975 നെ ഇന്ത്യ അടയാളപ്പെടുത്തുന്നത് രാജ്യത്തെ അടിയന്തരാവസ്ഥക്കാത്തെ തുടക്കംകൊണ്ടാണ്. എന്നാല്‍ ആ ഇന്ത്യയില്‍ 1975ല്‍ ആരംഭിച്ച് അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിച്ച ഒരു ജീവചരിത്രപുസ്തകമുണ്ട്. നവീന്‍ ചൗള എഴുതിയ മദര്‍ തെരേസ. പുസ്തകം വായിച്ച ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മനുഷ്യര്‍ തങ്ങളുടെ ഹൃദയത്തില്‍ പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയ്ക്ക് പുതിയ വിശേഷണം നല്‍കി; ജീവിക്കുന്ന വിശുദ്ധ.