ഓരോ പള്ളിക്കൊപ്പവും ഓരോ കരയിലും പള്ളിക്കൂടം പണിയണം എന്ന് ആര്‍ച്ച്ബിഷപ് ബര്‍ണര്‍ഡീന്‍ ബച്ചിനെല്ലി വരാപ്പുഴ വികാരിയത്ത് അഡ്മിനിസ്ട്രേറ്ററായിരിക്കെ 1857 മാര്‍ച്ച് മാസത്തില്‍ ഇറക്കിയ സര്‍ക്കുലര്‍ വരാപ്പുഴ അതിരൂപതാ ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. ”വശനത്താലെ നാം കല്പിച്ചിരിക്കുന്ന മാതിരികയില്‍ പള്ളിക്കൂടങ്ങള്‍” നിര്‍മിക്കുവാന്‍ 1856-ല്‍ അദ്ദേഹം വാക്കാല്‍ നിര്‍ദേശിച്ചതും രേഖപ്പെടുത്തിയിട്ടുണ്ട്.