Browsing: CBCI 2026

മതപരിവർത്തനവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉൾപ്പെടെ, മതസ്വാതന്ത്ര്യത്തിനെതിരായ നിയമങ്ങൾ പിൻവലിക്കണമെന്നും, ന്യൂനപക്ഷ അവകാശങ്ങൾ പാലിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലെ സംയുക്തമെത്രാൻസമിതി. ഫെബ്രുവരി നാലുമുതൽ പത്തുവരെ തീയതികളിൽ, ബാംഗ്ലൂരിൽ നടന്ന മുപ്പത്തിയേഴാമത്‌ പ്ലീനറി സമ്മേളനത്തിന്റെ അവസാനത്തിൽ പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് രാജ്യത്ത് ക്രൈസ്തവർ ഉൾപ്പെടെ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സഭാനേതൃത്വം സംസാരിച്ചത്.

വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങി വിവിധ മേഖലകളിൽ കത്തോലിക്കാ സഭ രാജ്യത്തിനു നൽകിക്കൊണ്ടിരിക്കുന്നത് നിസ്‌തുല സേവനമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്‌മ. സിബിസിഐ ജനറൽ ബോഡി സമ്മേളനത്തിൻ്റെ ഭാഗമായി ഇന്നലെ ബംഗളൂരു സെൻ്റ് ജോൺസ് മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പുരസ്‌കാരദാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പുരസ്‌കാര ജേതാവുകൂടിയായ സാംഗ്‌മ.

ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) 37-ാമത് ജനറൽ അസംബ്ലി 2026 ഫെബ്രുവരി 4 മുതൽ 10 വരെ ബെംഗളൂരുവിലെ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടക്കും. ദ്വിവത്സര യോഗത്തിൽ ഇന്ത്യയിലെ, മൂന്നു റീത്തുകളിലും ഉള്ള 174 രൂപതകളിലെ കത്തോലിക്കാ മെത്രാന്മാർ പ്രാർത്ഥനയിലും, ധ്യാനത്തിലും, ദേശീയ, സഭാ പ്രാധാന്യമുള്ള വിഷയങ്ങളിൽമേലുള്ള ചർച്ചകളിലും പങ്കെടുക്കും.