Browsing: Cardinal Antony Poola

ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂളയെ തിരഞ്ഞെടുത്തു. ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന സിബിസിഐയുടെ പൊതുസമ്മേളനത്തിനിടെ നടന്ന തെരഞ്ഞെടുപ്പിലാണ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ പിൻഗാമിയായി കർദ്ദിനാൾ ആന്റണി പൂളയെ തെരഞ്ഞെടുത്തത്.