Browsing: Cardianl Parolin

സാമ്പത്തിക, സാംസ്കാരിക, ആത്മീയ അടിമത്തത്തിന്റെ പുതിയ രൂപങ്ങളാൽ, നിസ്സംഗതയും, ബഹിഷ്കരണവും നിറഞ്ഞ ഒരു ലോകത്ത്, വിശുദ്ധ അൻസ്ഗറിന്റെ ജീവിത മാതൃക ഏറെ പ്രധാനപ്പെട്ടതാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ പറഞ്ഞു. ഡെൻമാർക്കിൽ വിശുദ്ധ അൻസ്ഗറിന്റെ പ്രേഷിതദൗത്യം ആരംഭിച്ചതിന്റെ 12-ാം ശതാബ്ദി ആഘോഷങ്ങളിൽ, കോപ്പൻഹേഗൻ കത്തീഡ്രലിൽ, പാപ്പായുടെ പ്രത്യേക പ്രതിനിധിയെന്ന നിലയിൽ, എത്തിയ കർദിനാൾ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചുകൊണ്ട് സന്ദേശം നൽകവെയാണ് ഇക്കാര്യം പറഞ്ഞത്.