Browsing: boney m

നൂറ്റി മുപ്പത്തി ഏഴാം സങ്കീര്‍ത്തനത്തിലെ വരികളെടുത്തു സൃഷ്ടിച്ച ‘ബൈ ദി റിവേഴ്‌സ് ഓഫ് ദി ബാബിലോണ്‍’ എന്നൊരു ഗാനം ലോകം മുഴുവന്‍ അലയടിച്ചു. ഇസ്രായേല്‍ ജനതയുടെ ദുഖവും ജെറുസലേമിനെക്കുറിച്ചുള്ള ഓര്‍മകളും പ്രതിപാദിക്കുന്ന ഗാനമാണിത്.

പാട്ടിനു ജന്മം നല്‍കിയ ജെസ്റ്ററിനു ലോകം നല്‍കിയ സമ്മാനമായിരിക്കാം ഈ ഗാനത്തിന് പിന്നീടു ലഭിച്ച ആഗോളതല അംഗീകാരം. ജെസ്റ്ററിന്റെ ബാല്യം കഷ്ടപ്പാടുകളുടേതായിരുന്നു. ജെസ്റ്ററിന്റെ പിതാമഹന്റെ കാലം വരെ ഒരു അടിമകുടുംബമായിരുന്നു അവരുടേത്. ഈ ഒരു പാട്ടിലൂടെ എല്ലാ ക്രിസ്മസിനും ജെസ്റ്ററിനെയും ലോകം ഓര്‍ക്കുമല്ലോ.