Browsing: blue economy

ഇന്ത്യയ്ക്കു പരമാധികാരമുള്ള സമുദ്ര സാമ്പത്തിക മേഖലയിലും (എക്സ്‌ക്ലുസീവ് ഇക്കണോമിക് സോണ്‍ – ഇഇസെഡ്) അതിനപ്പുറത്തെ രാജ്യാന്തര സമുദ്രപരിധിയില്‍ പെടുന്ന പുറംകടലിലും വ്യാവസായിക മത്സ്യബന്ധന സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യാനങ്ങള്‍ക്ക് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നികുതിയിളവ് പ്രഖ്യാപിച്ചത് ആഴക്കടല്‍ മത്സ്യബന്ധനവും കയറ്റുമതിയും വികസിപ്പിക്കാനുള്ള ‘ബ്ലൂ ഇക്കോണമി’ നയത്തിന്റെ ഭാഗമായ വന്‍ ചുവടുവയ്പ്പായി വാഴ്ത്തപ്പെടുന്നുണ്ട്.

കൊല്ലം തീരത്തുനിന്ന് 27 – 33 കിലോമീറ്റര്‍ പടിഞ്ഞാറായി ഏതാണ്ട് 48 – 62 മീറ്റര്‍ ആഴമുള്ള ജലപരപ്പിനടിയില്‍ അറബിക്കടലിന്റെ അടിത്തട്ടില്‍ കണ്ടെത്തിയിട്ടുള്ള മണല്‍ നിക്ഷേപത്തിന്റെ മൂന്നു ബ്ലോക്കുകള്‍ ഖനനത്തിനായി കേന്ദ്ര ഖനി മന്ത്രാലയം സ്വകാര്യ സംരംഭകര്‍ക്കായി ലേലത്തിനു വച്ചിരിക്കുന്നു. കടലില്‍ 242 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തായി 302.42 ദശലക്ഷം ടണ്‍ മണല്‍ – കെട്ടിടനിര്‍മാണത്തിനും കോണ്‍ക്രീറ്റിങ്ങിനും പറ്റിയത് – ഖനനം ചെയ്യാനുള്ള ഖനന പാട്ടം അടക്കമുള്ള സംയുക്ത ലൈസന്‍സിനുവേണ്ടിയാണ് ഇ-ലേലം. ടെന്‍ഡര്‍ നടപടികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും.